മൂന്നാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യം വകവെക്കാതെ എംജി യൂണിവേഴ്സിറ്റി പരീക്ഷാനടപടികളുമായി മുന്നോട്ടു പോവുന്നതിനെതിരെയാണ് പ്രതിഷേധം നടത്തിയത്.
ഇന്നലെ മുതൽ തുടങ്ങിയ അവസാനവർഷ പരീക്ഷകൾക്ക് എഴുതുവാൻ എത്തിയ കോളേജിലെ വിദ്യാർഥികളാണ് ഈ വേറിട്ട പ്രതിഷേധ പരിപാടി നടത്തിയത്.
കോളേജ് കവാടത്തിനു മുൻപിൽ റീത്ത് ചാർത്തിയാണ് വിദ്യാർത്ഥി പ്രതിഷേധം അറിയിച്ചത്.
28 /06 /2021 തിങ്കളാഴ്ച തുടങ്ങിയ ഡിഗ്രി സെമസ്റ്റർ എക്സാംമിൽ മന്നാനിയ കോളേജിലെ ഒരു വിദ്യാർത്ഥിക്ക് കോവിഡ് സ്ഥിതീകരിക്കുകയുണ്ടായി.
ഈ സാഹചര്യം കൂടി മുതലെടുത്താണ് വിദ്യാർഥികൾ ഇങ്ങനെയൊരു പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.