ഒരു ചിത്രം വരച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് കിട്ടിയോ ?… അതിശയപെടേണ്ട!
ചങ്ങനാശ്ശേരി ഇത്തിത്താനം കാരനായ ശ്രീരാജ് വരച്ച ഒരു കുടുംബ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
ഇൻസ്റ്റാഗ്രാമിൽ അയ്യായിരത്തോളം ഫോളോവേഴ്സുള്ള ഈ മിടുക്കൻ വരച്ചത് ചലച്ചിത്ര താരമായ സുകുമാരൻ ഉൾപ്പെടുന്ന കുടുംബചിത്രം ആണ്. പച്ചരിയിൽ അഞ്ചു ദിവസം എടുത്ത് വരച്ചു തീർത്തതാണ് ഇത്.
ഇൻസ്റ്റാഗ്രാമിൽ അയ്യായിരത്തോളം ഫോളോവേഴ്സുള്ള ഈ മിടുക്കൻ വരച്ചത് ചലച്ചിത്ര താരമായ സുകുമാരൻ ഉൾപ്പെടുന്ന കുടുംബചിത്രം ആണ്. പച്ചരിയിൽ അഞ്ചു ദിവസം എടുത്ത് വരച്ചു തീർത്തതാണ് ഇത്.
ലോക്ഡൗൺ സമയത്താണ് വ്യത്യസ്തമായ കലാസൃഷ്ടികൾ നിർമ്മിക്കാൻ ഈ ചെറുപ്പക്കാരൻ തുടങ്ങിയത്. അരിമണികൾ കൊണ്ട് വ്യത്യസ്തമായ പല ചലചിത്രതാരങ്ങളെയും വരച്ചിട്ടുണ്ട് എട്ടടി വലിപ്പത്തിൽ പൂർണ്ണമായും കളർ പൊടിയിൽ തീർത്ത മോഹലാലിന്റെ ചിത്രവും ഇതിനു മുന്നേ വരച്ചിട്ടുണ്ടായിരുന്നു.
എന്തായാലും ഈ കലാസൃഷ്ടികൾ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ പങ്കു വെച്ചതോടെ സുകുമാര കുടുംബം ഇപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.