കാലവർഷം ശക്തി പ്രാപിക്കുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്


0

കേരളത്തിൽ മൺസൂൺ ആരംഭിച്ചശേഷം പെട്ടെന്ന് മഴ ഇല്ലാതാകുന്ന ഒരു പ്രതിഭാസമായിരുന്നു ഇതിനെ മൺസൂൺ ബ്രേക്ക് എന്ന് പറയും. ഈ അവസ്ഥ ജൂലൈ ആദ്യ വാരത്തോടെ മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

ഞായറാഴ്ച മുതൽ മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു.അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് ലക്ഷദ്വീപിലും കേരളത്തിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ശക്തമായ മഴ കണക്കിലെടുത്ത് കേരളത്തിന്റെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

എല്ലാ അലോട്ട് പറഞ്ഞിരിക്കുന്ന ജില്ലകൾ;

  1. ആലപ്പുഴ,ഇടുക്കി – 04/07/2021
  2. ആലപ്പുഴ,എറണാകുളം,ഇടുക്കി -05/07/2021
  3. പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ – 06/07/2021
  4. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂർ, മലപ്പുറം – 07/07/2021
  5. എറണാകുളം, ഇടുക്കി,തൃശ്ശൂർ, മലപ്പുറം,പാലക്കാട്,കണ്ണൂർ, കാസർഗോഡ് – 08/07/2021

പൊതുജനങ്ങൾ ദയവായി അധികൃതരുടെ നിർദ്ദേശം അനുസരിച്ച് അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.

Leave a Reply