പ്രതിദിനം കോവിഡ് കേസുകൾ ഉയരുന്നു; ഇന്ന് നാല് ലക്ഷം കവിഞ്ഞു.


0

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 43,733 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 930 മരണമാണ് ഈ സമയത്തിനുള്ളിൽ കൊവിഡ് മൂലം ഉണ്ടായത്. രോഗമുക്തി നിരക്ക് ആകട്ടെ 97.18 ശതമാനമായി. 47,240 പേരാണ് 24 മണിക്കൂറിനുള്ളിൽ രോഗമുക്തരായത്. നിലവിലെ പോസ്റ്റി കേസുകളുടെ എണ്ണം 4,59,920 പേരാണ്.

രാജ്യത്ത് കോവിഡ് പ്രതിദിന കണക്ക് 100 ദിവസത്തിനുശേഷം ഇന്നലെ 35000 താഴെ എത്തിയിരുന്നു. എന്നാൽ ഇന്ന് അതാണ് വീണ്ടും 40,000 മുകളിലെത്തിയത്. രാജ്യത്തെ കോവിഡ് വ്യാപനം കുറയുന്നു ഉണ്ടെങ്കിലും ചില ജില്ലകളിൽ രണ്ടാം തരംഗം തുടരുകയാണെന്നാണ് ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയത്.

ഫൈസർ വാക്സിൻ ഇന്ത്യയിൽ എത്തിക്കുവാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്ന ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും ഫൈസർ അടിയന്തര അനുമതിക്ക് അപേക്ഷിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഡിസിജിഐ രണ്ടുതവണ കത്തയച്ചു എങ്കിലും ഫൈസൽ ഇതുവരെ അടിയന്തര അപേക്ഷയ്ക്ക് അനുമതി നൽകിയിട്ടില്ല എന്നതാണ് പുറത്തു വരുന്നത്. വാക്സിൻ ഉപയോഗിച്ചാൽ ഉണ്ടാകാനിടയുള്ള പാർശ്വഫലങ്ങൾ ക്ക് നഷ്ടപരിഹാരം കമ്പനി ഏറ്റെടുക്കണമെന്ന് തുടങ്ങിയ കാര്യങ്ങളിൽ ഇലകൾ അനുവദിച്ചാൽ വാക്സിൻ എത്തിക്കുമെന്ന് നേരത്തെതന്നെ കമ്പനി അറിയിച്ചിട്ടുണ്ട്.

നിലവിൽ കോവിഡ് ഷീൽഡും കോത വാക്സിനുമാണ് സൗജന്യമായി രാജ്യത്ത് വിതരണം ചെയ്യുന്നത്. എന്നാൽ വൈകാതെ തന്നെ സ്പുട്നിക് വി വാക്സിൻ സൗജന്യ വിതരണം തുടങ്ങും എന്ന് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നു.

പ്രതിദിനം 86 ലക്ഷം പേർക്ക് വാക്സിൻ നൽകണം എന്നാണെങ്കിലും 4 ലക്ഷം പേർക്കു പോലും വാക്സിൻ കിട്ടുന്നില്ല എന്നതാണ് സത്യം. കൂടുതൽ വാക്സിൻ ലഭ്യമാക്കി വാക്സിനേഷൻ വേഗത്തിലാക്കാൻ ആണ് കേന്ദ്രത്തിന്റെ ശ്രമം.

Leave a Reply