സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുന്നു.


0

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുന്നു. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ട്രിപ്പിൾ ലോക്ക് ഡൗൺ.

ടി പി ആർ 24 ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് നേരത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ ഉണ്ടായിരുന്നള്ളൂ. ആ നിയമത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ടി പി ആറിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്

ടി പി ആർ 18 മുകളിൽ ഉള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ, പതിനെട്ടിനും പന്ത്രണ്ടിനും ഇടയിൽ ടി പി ആർ ഉള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗണും, ആറിനും 12നും ഇടയിൽ ഉള്ള പ്രദേശങ്ങളിൽ സെമി ലോക്ഡൗൺ എന്ന രീതിയിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്.

ടി പി ആർ 6 ന് താഴെയുള്ള സ്ഥലങ്ങൾക്ക് മാത്രമാണ് ഇളവുകൾ അനുവദിച്ചിട്ടുള്ളത്. വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

Leave a Reply