തിരുവനന്തപുരം മൃഗശാലയിൽ ഗുരുതരമായ വീഴ്ച; അനിമൽ കീപ്പർ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചില്ല.


0

രാജവെമ്പാലയുടെ കടിയേറ്റ് ആണ് ഹർഷാദ് മരിച്ചത്. എന്നാൽ മരണം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല എന്നാണ് അധികൃതർ പറയുന്നത്.

ഇത് അധികൃതരുടെ ഗുരുതര വീഴ്ചയായി മ്യൂസിയം പോലീസ് ചൂണ്ടിക്കാട്ടി. രാജവെമ്പാലയുടെ കൂടിനുള്ളിൽ സിസിടിവി ഉണ്ടായിരുന്നുവെന്നും എന്നാൽ എന്നാൽ കൂടിനു പിറകിലായുള്ള മാറ്റകൂട്ടിൽ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ലെന്നും ആണ് അറിയിച്ചത്.

മൃഗങ്ങളുടെ കൂടെ വൃത്തിയാക്കുന്ന സമയത്തും തീറ്റ കൊടുക്കുന്ന സമയത്തും അതും രണ്ടു ജോലിക്കാർ നിർബന്ധമാണ് എന്നാൽ ഈ നിയമവും തെറ്റിച്ചിരിക്കുകയാണ്. അതിന് കാരണമായി പറയുന്നത് കോവിഡ് പശ്ചാത്തലത്തിലാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു.

ഹർഷാദ് കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ട് മ്യൂസിയം പോലീസ് അത് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയായിട്ടും ആ ദൃശ്യങ്ങൾ കൈമാറിയിട്ടില്ല.

ഇപ്പോൾ മൃഗശാല അധികൃതർ ഹർഷാദിന് പകരം ഒരാളെ അന്വേഷിക്കുകയാണ്.

Leave a Reply