വി മുരളീധരൻ മന്ത്രി സഭാംഗം ആയേക്കാം; സ്മൃതി ഇറാനിയെ ഒഴിവാക്കിയേക്കും


0

രണ്ടാം മോദി സർക്കാർ അധികാരത്തിൽ വരുന്നതിനു മുന്നേ മന്ത്രിസഭയിൽ അഴിച്ചുപണി. നിരവധി പുതുമുഖങ്ങളാണ് ഇത്തവണ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത്.മലയാളി വ്യവസായിയും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിസഭയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനോടൊപ്പം നിലവിലെ ചില മന്ത്രിമാരെ ഒഴിവാക്കുകയും ചെയ്യുന്നുണ്ട് ചിലരെ വകുപ്പുകൾ മാറ്റുകയും ചെയ്തു.

ആരോഗ്യമന്ത്രി ഹർഷ വർധൻ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ, തൊഴിൽമന്ത്രി സന്തോഷ് ഗാംഗ്വർ എന്നിവർ ഇതിനോടകം രാജിവെച്ചു.

സ്മൃതി ഇറാനിയേയും മന്ത്രിസ്ഥാനത്തിന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഒപ്പം കേരളത്തിൽ നിന്നും വി മുരളീധരൻ മന്ത്രിസഭാ അംഗം ആകുമെന്ന് സൂചന.എന്തായാലും ഇന്ന് വൈകിട്ടോടെ സത്യപ്രതിജ്ഞ ഉണ്ടായേക്കും.

Leave a Reply