സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് കർശന നിയന്ത്രണങ്ങൾ. മരിച്ച കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണം ശക്തമാക്കുന്നു. ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നടപടികളാണ് പോലീസ് കൈക്കൊണ്ടിട്ടുള്ളത്. കണ്ണൂർ മലപ്പുറം ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗം സ്വീകരിച്ച ചാത്തമംഗലം വാർഡ് പൂർണമായും അടച്ചു പൂട്ടി.8,11,12 വാർഡുകളിൽ ഭാഗിക നിയന്ത്രണവും നടപ്പാക്കുന്നുണ്ട്. പോലീസിന്റെ സഹായത്തോടുകൂടി വഴികൾ പൂർണമായും ബാരിക്കേഡുകൾ കൊണ്ട് അടച്ചിരിക്കുകയാണ്.

കുട്ടിക്ക് പനി ഉണ്ടാകുന്നതിനു മുൻപ് റമ്പൂട്ടാൻ പഴം കഴിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. റംബുട്ടാൻ നിൽക്കുന്ന സ്ഥലവും റമ്പൂട്ടാൻ നിൽക്കുന്ന സ്ഥലത്ത് വവ്വാലുകളുടെ സാന്നിധ്യവും ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
തുടക്കം സാധാരണ പനിയായിരുന്നു കുട്ടിക്ക്. അഞ്ചു പേരുമായി അടുത്ത സമ്പർക്കം പുലർത്തിയിട്ടുണ്ട്. കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുവാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം.
ഇന്നാണ് ലാബ് റിപ്പോർട്ട് ഫലം പോസിറ്റീവ് ആയത് ഇതോടുകൂടി കർശന നിയന്ത്രണമാണ് നടപ്പാക്കുന്നത്. അതേസമയം , കുട്ടിയുടെ മൃതദേഹം കോഴിക്കോട് ബീച്ചിന് സമീപത്തുള്ള കണ്ണപറമ്പ് ഖബറിസ്ഥാനിൽ നടക്കും. മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.
English Summary;Indications are that the NIPA has been confirmed again in the district.