പിറന്നാൾ നിറവിൽ നിൽക്കുന്ന മമ്മൂട്ടിക്ക് ആശംസകളേക്കി സിനിമ താരങ്ങളും ആരാധകരും എത്തിയിരുന്നു.
താൻ കണ്ടതിൽവെച്ച് ഏറ്റവും സിമ്പിൾ ആയ മനുഷ്യനാണ് വാപ്പച്ചി, കുടുംബത്തോടു ചേർത്ത് നിർത്തിയതിന് നന്ദി. ദുൽഖർ സൽമാൻ വാപ്പച്ചിയ്ക്ക് നൽകിയ പിറന്നാൽ ആശംസവാചകങ്ങൾ ഇങ്ങനെയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സംവിധായകൻ ലാൽനും സിദ്ദിഖിനും തുടക്കകാലത്ത് ഒരുപാട് സഹായങ്ങൾ ചെയ്ത വ്യക്തിയാണ് മമ്മൂക്ക എന്നും അന്ന് അതൊന്നും അത്രയധികം സക്സസ് ആയില്ലെങ്കിലും പിന്നീട് പലപ്പോഴും മമ്മൂക്കയുടെ വാചകങ്ങൾ ഞങ്ങൾക്ക് ഫലവത്തായിട്ട് ഉണ്ടെന്നും.

തെറ്റും ശരിയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യക്തിയാണ് മമ്മൂക്ക എന്നും അതുകൊണ്ടുതന്നെ സിനിമാലോകത്ത് അജയ്യനായി നിലനിൽക്കുമെന്നും ലാൽ ആശംസയിലൂടെ സോഷ്യൽ മീഡിയയിൽ പറഞ്ഞു.
മോഹൻലാൽ ഉൾപ്പെടെ പല സിനിമാതാരങ്ങളും മമ്മൂക്കയെ പറ്റിയുള്ള അനുഭവങ്ങൾ പങ്കുവെക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.

എന്തായാലും 70 നിറവിലും ചെറുപ്പം നിലനിർത്തുന്ന മമ്മൂക്കയ്ക്ക് എല്ലാവിധ പിറന്നാൾ ആശംസകളും നേരുന്നു.