അത്യാഡംബരമായ വിവാഹം; കോടതി സ്വമേധയാ കേസെടുത്തു


0

100 കോടി ഓടി ചിലവാക്കി നടത്തിയ വിവാഹത്തിന് ആയിരുന്നു കോടതി സ്വമേധയാ കേസെടുത്തത്.

കേരളത്തിലെ തന്നെ പ്രമുഖ സമ്പന്നരിൽ ഒരാളും എൻആർഐ യുമായ രവിപിള്ളയുടെ മകൻ്റെ വിവാഹം ആയിരുന്നു ഇന്നലെ.

100 കോടിയോളം ചിലവാക്കി നടത്തിയ ഈ വിവാഹത്തിന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.കൊറോണ ഭീതിയുള്ള ഈ സമയത്ത് അത്യാഡംബര പൂർണമായി നടത്തിയ ഈ വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും വൈറലാകുകയാണ് സോഷ്യൽ മീഡിയയിൽ.

ഇപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. രവി പിള്ളയുടെ മകളുടെ വിവാഹവും ആഡംബരമായാണ് നടത്തിയത്. അന്ന് 50 കോടിയോളം രൂപയാണ് മകളുടെ വിവാഹത്തിന് ചിലവാക്കിയെതെന്നിൽ ഏക മകൻ്റെ വിവാഹത്തിന് ചിലവാക്കിയത് 100 കോടിയോളം വരും എന്നാണ് കണക്കുകൾ പറയുന്നത്.

സിനിമാ നടന്മാരായ മോഹൻലാൽ ലാലും ദിലീപും ആൻറണി പെരുമ്പാവൂർ ഒരു വിവാഹത്തിന് എത്തിയിരുന്നു. ഒപ്പം എം ജി ശ്രീകുമാറിനെ സംഗീതപരിപാടിയും ഇതിനിടയിൽ ഉണ്ടായിരുന്നു.

100 പവനോളം വരുന്ന സ്വർണ കിരീടമാണ് മകൻ്റെ വിവാഹത്തോടനുബന്ധിച്ച് ഗുരുവായൂരപ്പൻ രവിപിള്ള സമർപ്പിച്ചത്. മാത്രമല്ല മകൻ്റെ വിവാഹത്തിന് വരുന്നവർക്ക് 20,000 രൂപയുടെ പട്ടുസാരിയും കസവുമുണ്ടും ഒരു സ്വർണ കോയിനും നൽകിയിരുന്നു. അതിഥികളിൽ ഒരാൾക്ക് വേണ്ടി മാത്രം അമ്പതിനായിരം രൂപ വരെയാണ് രവിപിള്ള ചിലവാക്കിയത്.

ഒരു വിവാഹത്തിനു വേണ്ടി ചിലവാക്കിയ വൻതുകയുടെ കണക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് പലരും. കേരളത്തിൽ ആദ്യമായാണ് ഇത്രയും ആഡംബരപൂർണമായ ഒരു വിവാഹം നടക്കുന്നത്. എന്തായാലും കൊറോണ സമയത്ത് നടത്തിയ ആഡംബരപൂർണമായ ഈ വിവാഹത്തിന് കോടതി കേസെടുത്തിട്ടുണ്ട്.

Leave a Reply