ഉപ്പും മുളകും താരമായ ജൂഹിയ്ക്ക് തീരാ വേദനയായി വേർപാട്


0

ജനപ്രിയ സീരിയൽ ആയിരുന്ന ഉപ്പും മുളകും താരമായിരുന്നു ജൂഹി. സീരിയലിൽ കഥാപാത്രത്തിൻ്റെ പേര് ലക്ഷ്മി ബാലചന്ദ്രൻ തമ്പി എന്നാണ് എല്ലാവരും ലെച്ചു വെന്ന് വിളിക്കുന്ന താരത്തിന്റെ കഥാപാത്രത്തിന് വൻ ആരാധകരായിരുന്നു.

സീരിയലിൽ നിന്നും കല്യാണം കഴിച്ച് വിട്ടതോടെ താരം പിന്നീട് ഉപ്പും മുളകിലും വന്നിട്ടില്ല.ലെച്ചു എവിടെ എന്നുള്ള ചോദ്യത്തിന് സോഷ്യൽമീഡിയയിൽ മറുപടിയുമായി എത്തിയിരുന്നത് തനിക്ക് പഠിക്കണം എന്നും കരിയർ നല്ലവണം നോക്കണം എന്നും വീട്ടിൽനിന്നും പറഞ്ഞു എന്നായിരുന്നു.

അതിനുശേഷം താരത്തിന്റെ കല്യാണ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇപ്പോൾ അറിയാൻ കഴിയുന്നത് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീർ ഇന്ന് എറണാകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു എന്ന് വാർത്തയാണ്. ഫേസ്ബുക്ക് പോസ്റ്റുകൾ വഴിയും മറ്റുമാണ് ഇപ്പോൾ ഈ വാർത്ത ജനങ്ങളിലേക്ക് എത്തിയത്.

English Summary; Uppum Mulakkum serial star Juhi’s (Lechu) mother died in car accident today.

Leave a Reply