ഒറ്റ രേഖ ചിത്രത്തിൽ 50 പ്രശസ്തർ ; റെക്കോർഡ് നേട്ടവുമായി മലയാളി പെൺകുട്ടി


0
രേഖാ ചിത്രം മോഡൽ

ഒരു രേഖാ ചിത്രത്തിനുള്ളിൽ 50 ഇന്ത്യൻ പ്രശസ്തരെ വരച്ച ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ബഹറൈനിലെ പ്രവാസി പെൺകുട്ടി. ഇന്ത്യൻ സ്കൂളിലെ പത്താം തരം വിദ്യാർഥിനിയായ ശില്പ സന്തോഷ് ആണ് ഈ ചിത്രം വരച്ചത്.

ഏകദേശം 50×70 സെൻ്റീ മീറ്റർ നീളമുള്ള ഡ്രോയിങ് പേപ്പറിൽ സ്കെച്ച് പെനും പേനയും ഉപയോഗിച്ചാണ് രണ്ടു മണിക്കൂറിനുള്ളിൽ ഈ ചിത്രം വരച്ചത്. ഗാന്ധിജിയുടെ ചിത്രമാണ് രേഖാ ചിത്രത്തിൻറെ പുറംമോടി.

ഇന്ത്യയിലെ സ്വാതന്ത്ര്യസമരസേനാനികൾ, രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ,കായികതാരങ്ങൾ, സംഗീതജ്ഞൻ,എഴുത്തുകാർ തുടങ്ങിയ അമ്പതിൽപരം പ്രശസ്ത വ്യക്തികളുടെ ചിത്രമാണ് ഗാന്ധിജിയുടെ ചിത്രത്തിന് ഉള്ളിലായി പകർത്തിയിരിക്കുന്നത്. ഒറ്റ ചിത്രത്തിൽ ഇന്ത്യയിലെ പരമാവധി പ്രശസ്തരുടെ ചിത്രങ്ങൾ സ്കെച്ച് ചെയ്തു എന്ന ഭാഗത്തിലാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

ചിത്രം വരയ്ക്കുന്നതിൻ്റെ വീഡിയോ പകർത്തി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം എന്നതാണ് നിബന്ധന.

ചെറുപ്പം മുതൽ ചിത്രരചനയിൽ മികവു കാട്ടുന്ന ശില്പ, ഐ.സി.ആർ.എഫ് സംഘടിപ്പിച്ച സ്ക്രിപ്റ്റ് കാർണിവലിൽ 2012 ലും 2019 ലും വിജയിയായിരുന്നു 2019 നടത്തിയ ഇന്ത്യൻ ക്ലബ് ടാലൻ്റ് ആർട്ടിസ്റ്റിക് പേൾ അവാർഡ് ജേതാവും ആയിരുന്നു 

English Summary : Indian Book of Records for Malayalee girl drawn by 50 Indian Celebrities ina a sketch

Community-verified icon

Leave a Reply