ആമസോൺ ജീവനക്കാരനെ പിരിച്ചു വിടുന്നു


0

ആമസോൺ ജീവനക്കാരനെ പിരിച്ചു വിട്ടു, ആമസോണിൻ്റെ ഡെലിവറി വാഹനത്തിൽ നിന്ന് ഒരു യുവതി ജീവനക്കരനോട് യാത്ര പറഞ്ഞിറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാനിടയാവുകയും ആമസോണിന്റെ മുതിർന്ന ആളുകളുടെ ശ്രദ്ധയിൽ പെടുകയും ചെയ്യ്തതിനെ തുടർന്നാണ് നടപടി കൈ കൊണ്ടത്.

ഒക്ടോബർ 24 ന് ആരോ ഒരാൾ വീഡിയോ ടിക് ടോക്കിൽ ഇടുകയും തുടർന്ന് മറ്റു സോഷ്യൽ മീഡിയകളിൽ വ്യാപിക്കുകയും ആയിരുന്നു. സംഭവം നടന്നത് ഫ്ലോറിഡയിൽ ആണ്.

ആമസോൺ ജീവനക്കാരുടെ മൊത്തം നിലവാരം തകർക്കാൻ ശ്രമിച്ച ജീവനക്കാരൻ ഇനി തങ്ങളോടൊപ്പം പ്രവർത്തിക്കില്ലെന്ന് ആമസോൺ പ്രതിനിധി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Leave a Reply