ജ്യോതിർമയി തുറന്നു പറയുന്നു; മാനസികമായി പിന്തുണ നൽകിയത് അദ്ദേഹമാണ്!


0

ചുരുങ്ങിയ കാലയളവു കൊണ്ട് ഒരുപറ്റം ആരാധകരെ സൃഷ്ടിച്ച നടിയാണ് ജ്യോതിർമയി. സുരേഷ് ഗോപിയും ശ്രീനിവാസനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായ പൈലറ്റ്സിൽ കൂടി അഭിനയ രംഗത്തേക്ക് വന്ന ജ്യോതിർമയി മലയാളത്തിലെ പ്രമുഖ നടന്മാരുടോപ്പമെല്ലാം അഭിനയിച്ച താരം വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നു. പത്തു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

വിവാഹ ജീവിതം അതിനാൾ നീണ്ടു നിന്നില്ല, നിഷാന്ത് കുമാറുമായി പിരിഞ്ഞ ശേഷം ജ്യോതിർമയി വീണ്ടും സിനിമയിൽ സജീവമാവുകയും സംവിധായകൻ അമൽ നീരദിനെ പുനർ വിവാഹം ചെയ്ത് വീണ്ടും സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തു.

ഇപ്പോഴിതാ ജ്യോതിർമയിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

“താൻ അഭിനയിക്കുന്നതിൽ അമലിന് എതിർപ്പില്ല, വെറുതെ സമയം പോകാൻ വേണ്ടി സിനിമകൾ ചെയ്യാൻ തനിക്ക് താൽപര്യം ഇല്ലാത്തത് കൊണ്ടാണ് സിനിമയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചത് നല്ല സിനിമകൾ വന്നാൽ തീർച്ചയായും മടങ്ങിയെത്തും. ഇപ്പോൾ എഴുതാൻ ആണ് കൂടുതൽ താൽപര്യം തോന്നുന്നത്, ഓരോ സമയത്തും മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് മാറ്റം ഉണ്ടായി കൊണ്ടേയിരിക്കും. ഇനി എന്താണ് എന്നറിയില്ല” എന്നും താരം സോഷ്യൽ മീഡിയ പോസ്സിൽ പറഞ്ഞു

Leave a Reply