മുല്ലപ്പെരിയാർ ജലനിരപ്പ് കുറയുന്നില്ല; വീണ്ടും ഷട്ടർ ഉയർത്തും


0

മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴാത്ത അവസ്ഥയിൽ രണ്ട് ഷട്ടർ കൂടി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് 60 സെൻ്റീമീറ്റർ തുറക്കും. ഇപ്പോൾ 2986 ക്യൂസെക്സ് വെള്ളമാണ് ഒഴിവാക്കി കളയുന്നത്.

ഇന്ന് 12 മണി മുതൽ 995 ക്യൂസെക്സ് വെള്ളം കൂടി അധികമായി തുറന്ന് വിടും. ആകെ 3981 ക്യൂസെക്സ് വെള്ളമാണ് ഒഴിവാക്കി കളയുന്നത്.

വെള്ളം കുറഞ്ഞതിനേ തുടർന്ന് സ്പിൽവേയിലേ 5 ഷട്ടറുകൾ തമിഴ്നാട് അടച്ചു, അണക്കെട്ടിന്റെ സ്ഥിതി വിവരങ്ങൾ അറിയാൻ ജലവിഭവ മന്ത്രി വെള്ളിയാഴ്ച ഡാം സന്ദർശിക്കും. 

ഫയർഫോഴ്സ് മേധാവി അണക്കെട്ട് സന്ദർശിച്ച ശേഷം മുല്ലപ്പെരിയാർ അടക്കമുള്ള സ്ഥലങ്ങൾക്കു വേണ്ടി കുമളിയിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചു.

മുല്ലപ്പെരിയാർ പരിശോധന നടത്താൻ നിയോഗിച്ച അഞ്ചംഗ സമിതിയും ഉപസമിതിയും ഡാമിന്റെ അടിത്തട്ടിൽ പരിശോധന നടത്തി എങ്കിലും ഗാലറിയിലേ വെള്ളക്കെട്ട് മൂലം സീപേജ് വെള്ളത്തിന്റെ അളവ് എടുക്കാൻ സാധിച്ചില്ല.

Leave a Reply