മഴ കുറയുന്നു;ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്


0

മുല്ലപ്പെരിയാറിന്റെ പരിസര പ്രദേശങ്ങളിൽ മഴ നേരിയ തോതിൽ കുറഞ്ഞു, ഡാമിലെ ജലനിരപ്പ് ചെറിയ രീതിയിൽ കുറഞ്ഞു. 

എട്ട് ഷട്ടറുകളിലൂടേ വെള്ളം ഒഴിവാക്കുന്നുണ്ട് അതിനാൽ പെരിയാർ നദിയിലെ ജലനിരപ്പ് മൂന്ന് അടിയോളം ഉയർന്നു. രാത്രി കലക്ടർ പരിശോധന നടത്തി ആശങ്കയുടെ ആവശ്യം ഇല്ലെന്നറിയിച്ചു.

മഴ ശക്തമായാൽ കൂടുതൽ വെള്ളം സ്പിൽവേയിലൂടെ പുറത്ത് വിടേണ്ടി വരും എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ ഉള്ള ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിലെ ന്യൂനമർദ്ദം കാരണം കിഴക്കൻ കാറ്റ് ശക്തിയായതിനാലാണ് കേരളത്തിൽ തീവ്ര മഴ പെയ്യാൻ കാരണം. 

വടക്ക് പടിഞ്ഞാറ് ഭാഗത്ത് സഞ്ചരിച്ച് കൂടുതൽ ശക്തിയാർജ്ജിക്കാൻ സാധ്യത ഉണ്ട്, ഞായറാഴ്ച വരെ ഇടി മിന്നലോടെ ശക്തിയായി മഴ പെയ്യും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply