കേരളത്തിന്റെ സഹകരണമില്ലായ്മയാണ് ബേബി ഡാം ശക്തിപ്പെടുത്താൻ തടസ്സം; തമിഴ്നാട് മന്ത്രി


0

ബേബി ഡാം ശക്തിപ്പെടുത്തിയാൽ മുല്ലപ്പെരിയാറിലെ വെള്ളം 152 അടിയായി ഉയർത്താമെന്ന് ജല വിഭവ മന്ത്രി പറഞ്ഞു. 

കേരളത്തിന്റെ സഹകരണമില്ലായ്മയാണ് ബേബി ഡാം ശക്തിപ്പെടുത്താൻ നിലവിലുള്ള തടസ്സം. ഡാമിനു ചുറ്റുമുള്ള മരം മുറിക്കാൻ അനുമതി നൽകിയിട്ടില്ല എന്നും തമിഴ്നാട് മന്ത്രി പറയുകയുണ്ടായി. 

റിസർവ് വനമായത് കൊണ്ട് വന വകുപ്പിന്റെ സമ്മതം ഇല്ലാതെ പറ്റില്ല അവരുടെ അനുമതി വൈകുന്നതിനാലാണ് ബേബി ഡാം ശക്തിപ്പെടുത്താൻ സാധിക്കാത്തത് എന്നും ഡാം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

കേരള ജല വിഭവ മന്ത്രിയും സംഘവും ഡാം സന്ദർശിച്ച് കഴിഞ്ഞ് ആണ് തമിഴ്നാട് മന്ത്രിയും സംഘവും മുല്ലപ്പെരിയാറിലെത്തിയത്, ഡാമിന്റെ അവകാശത്തർകത്തിന് പ്രസക്തി ഇല്ലെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Leave a Reply