സ്വപ്ന ജയിൽ മോചിതയായി ; കടുത്ത നിബന്ധനകളോടെ


0

സ്വർണക്കടത്ത് കേസിൽ അട്ടക്കുളങ്ങര ജയിലിൽ നിന്ന് സ്വപ്ന ജയിൽ മോചിതയായി, 25 ലക്ഷം ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജ രേഖ ചമക്കൽ തുടങ്ങി ആറോളം കേസിലാണ് ജാമ്യം ലഭിച്ചത്, കടുത്ത നിബന്ധനകളോടെ ആണ് എൻ ഐ എ കേസ്സിൽ ജാമ്യം നൽകിയത്.

ശനിയാഴ്ച രാവിലെ 11:30 ഓടെയാണ് സ്വപ്ന ജയിൽ മോചിതയായത്, രാവിലെ തന്നെ സ്വപ്നയുടെ അമ്മ കോടതിയിൽ എത്തിയിരുന്നു, പുറത്ത് കൂടി നിന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സ്വപ്ന പുറത്തിറങ്ങിയാൽ പ്രതികരിക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും പുറത്ത് ഇറങ്ങിയ ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ബാലരാമപുരത്തെ വീട്ടിലേക്ക് ആവും പോവുന്നത് എന്നാണ് സൂചന.

വീട്ടിൽ എത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ സാധ്യത ഉണ്ട്, ഒരു വർഷം നീണ്ട ജയിൽ വാസത്തിനു ശേഷം ആണ് സ്വർണക്കടത്ത് കേസുൾപ്പെടെ ഉള്ള കേസിൽ നിന്ന് മോചിതയായത്.

Leave a Reply