ചക്രസ്തംഭന സമരം; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.


0

ഇന്ധന നികുതി കുറക്കാത്തതിനേ തുടർന്ന് തിങ്കളാഴ്ച രാവിലെ 11 മുതൽ 11:15 വരെ ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.

ഗതാഗത തടസ്സം വരുത്താതെ ജില്ലാ ആസ്ഥാനത്ത് സമരം നടത്താൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ധന നികുതി കുറക്കും വരെ പ്രക്ഷോഭം നടത്തി സർക്കാരിനെ മുട്ടുകുത്തിക്കുമെന്നും അതുവരെ വിശ്രമം ഇല്ലെന്നും പറയുകയുണ്ടായി.

18,355 കോടിയാണ് ഇന്ധന നികുതി വഴി സർക്കാരിന് ലഭിച്ചത്, മോദി സർക്കാർ ഇന്ധന വിലയും നികുതിയും കുട്ടിയപ്പോ അതിനൊപ്പം സംസ്ഥാന സർക്കാരും നികുതിയും വിലയും കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. അധികാരം അവരെ മത്ത് പിടിപ്പിക്കുക ആണ് എന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Leave a Reply