ഗായകനായി വന്ന് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരമായ വിനീത് ശ്രീനിവാസൻ പിന്നീട് സംവിധാന രംഗത്തേക്ക് കടന്നു, മലയാള സിനിമയിലേക്ക് ഒരുപാട് പുതുമുഖങ്ങളെ സമ്മാനിക്കുകയും ചെയ്തു. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ്റെ ബി ഉണ്ണികൃഷ്ണനുമായി നടന്ന ഒരു അഭിമുഖം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു.
അച്ഛനെ പറ്റിയാണ് വിനീത് പറയുന്നത്, കഥകൾ എഴുതുമ്പോൾ അച്ഛൻ അഭിപ്രായം പറയാറുണ്ടോയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വിനീത് പറഞ്ഞത്.
അച്ഛൻ നിരുത്സാഹപ്പെടുത്തിയിരുന്നുയെന്നും ഓരോ കഥകൾ എഴുതി കഴിഞ്ഞും അച്ഛനെ വായിച്ചു കേൾപ്പിക്കാറുണ്ടെന്നും വിനീത് പറഞ്ഞു.

ആദ്യമൊക്കെ വായിച്ചു കഴിയുമ്പോൾ ‘ഒന്നും ശരിയായില്ല’ എന്ന മറുപടി കേട്ട് വിഷമം തോന്നിയിരുന്നു, ഏഴോ എട്ടോ കോപ്പി ആയപ്പോഴേക്കും ആണ് ‘പതം വന്നു തുടങ്ങി’ എന്ന അഭിപ്രായം വന്നത്.
അതിനോട് ബന്ധപ്പെട്ട് ഒരു സംഭവവും വിനീത് പറഞ്ഞു, കഥ പറയുമ്പോൾ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗം സുഹൃത്തിനെ കാണാൻ പോവുന്നതാണ്. ആ ഫുൾ ഡയലോഗ് അച്ഛൻ പറഞ്ഞു തന്നിരുന്നു, കൈയിൽ പേപ്പറോ ഒന്നും ഇല്ലാതെ ആണ് അച്ഛൻ മുഴുവൻ ഡയലോഗും പറഞ്ഞത്.
പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അച്ഛൻ്റെ കണ്ണ് നിറഞ്ഞിരുന്നു ഒപ്പം എൻ്റെയും. അത് തനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവം ആണെന്നും വിനീത് കൂട്ടിച്ചേർത്തു.