പ്രശസ്ത സിനിമാ താരം കെപിഎസി ലളിത ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. താരത്തിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ്.
തൃശൂരിലെ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കുറച്ചു ദിവസം മുൻപ് ഒരു തമിഴ് സിനിമയിൽ അഭിനയിച്ചെത്തിയ ശേഷമാണ് താരം ആശുപത്രിയിൽ അഡ്മിറ്റ് ആയത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് ഇപ്പോൾ ജനപ്രീയ പരിപാടിയായി തട്ടി മുട്ടി സീരിയൽ അഭിനയത്രികൂടിയാണ്.

കരൾ രോഗത്തെ തുടർന്നുള്ള അസ്വസ്ഥതകൾ കൂടുതൽ ആണ് കരൾ മാറ്റി വെയ്ക്കുക എന്നതാണ് പോം വഴി, പക്ഷേ താരത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് തുടർ ചികിത്സയുടെ കാര്യങ്ങളിൽ തീരുമാനം എടുക്കും എന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞു.
Hopefully she will get well soon.
May God bless her and get well soon. 🎉