നാടക ടെലിവിഷൻ നടി ശാരദ അന്തരിച്ചു.


0

നെടുമുടി വേണിൻ്റെ വിയോഗത്തിനു പിന്നാലെ ആയിരുന്നു നടി കെപിഎസി ലളിതയുടെ അസുഖ വിവരം പുറത്തു വന്നത്. അതിനു പിന്നിലെ ഇപ്പോഴിതാ മറ്റൊരു മരണ വാർത്ത, നാടക ടെലിവിഷൻ നടി ശാരദ (84) അന്തരിച്ചു.

ഹൃദയാഘാതം മായിരുന്നു മരണ കാരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

നാടകത്തിലൂടെ ആയിരുന്നു ശാരദ അഭിനയം തുടങ്ങിയത്. 1979 ൽ അങ്കക്കുറിയെന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നടി ഒട്ടനവധി സിനിമ സീരിയൽ എന്നിവയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷൻ, കുട്ടിസ്രാങ്ക്. എന്നിവയുൾപ്പെടെ എൺപതോളം സിനിമയിൽ വേഷമിട്ടു.

Leave a Reply