മുൻ മിസ്സ് കേരള വിജയിക്കളുടെ മരണത്തിൽ ദുരൂഹത ഇപ്പോഴും തുടരുന്നു


0

മുൻ മിസ്സ് കേരള വിജയിക്കളായവരുടെ ഉൾപ്പെടെ ഉള്ളവർ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ഇപ്പോഴും തുടരുന്നു.

പോലീസ് ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ പരിശോധിച്ചു, അവിടെ നിന്ന് ഹാർഡ് ഡിസ്ക് കണ്ടെത്തി പിടിച്ചെടുത്തു.

ഹോട്ടലിൽ പാർട്ടി കഴിഞ്ഞ് മടങ്ങി വരും വഴിയാണ് മുൻ മിസ്സ് കേരള വിജയിക്കളായ അൻസി കബീറും, അൻജന ഷാജനും സുഹൃത്ത് ആഷിഖും അപകടത്തിൽ മരണപ്പെട്ടത്.

ഒക്ടോബർ 31 രാത്രി പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. അൻസിയും അൻജനയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചികിത്സയിലായിരുന്ന ആഷിഖ് കഴിഞ്ഞ ദിവസവും മരണപ്പെട്ടു.

കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ പോലീസ് അറസ്റ് ചെയ്തു, മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന കണ്ടെത്താൻ ആണ് അറസ്റ്റിന് കാരണം.

മദ്യപിച്ച് വാഹനമോടിച്ചതും മനപ്പൂർവം അല്ലാത്ത നരഹത്യക്കുമാണ് കേസെടുത്തത്. രാത്രി വൈകിയും മദ്യം വിറ്റതിന് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ എക്സൈസ് ഉദ്യോഗസ്ഥർ പൂട്ടിക്കുകയും ചെയ്തു.

ഇതേസമയം ഹോട്ടലിൽ നിന്ന് കിട്ടിയ ഹാർഡ് ഡിസ്കിൻ്റെ പാസ് വേഡ് അറിയില്ലെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞതിനേ തുടർന്ന് സാങ്കേതിക വിദഗ്ധരേ കൊണ്ട് അവ പരിശോധിക്കും എന്ന് മെട്രോ സ്റ്റേഷൻ എസ്.എച്ച്.ഓ. അനന്തലാൽ പറഞ്ഞു.

Leave a Reply