വെള്ളപ്പൊക്കം രൂക്ഷം;14പേർ മരിച്ചു


0

ചെന്നൈ വെള്ളപ്പൊക്കം രൂക്ഷം. വെള്ളപ്പൊക്കത്തേ തുടർന്ന് 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ട്.

ഇത് വരെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. രൂക്ഷമായ മഴയെ തുടർന്ന് പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു എങ്കിലും ചെന്നൈ ഇപ്പോഴും വെള്ളത്തിൽ ആണ്.

ഇനിയും കനത്ത മഴയ്ക്ക് സാധ്യത ഉണ്ട് എന്ന സൂചന നൽകുന്ന റെഡ് അലേർട്ട് ഇപ്പോഴും തുടരുന്നു.

കഴിഞ്ഞ ശനിയാഴ്ച മുതൽ തുടങ്ങിയ മഴയിൽ ചെന്നൈയും സമീപ പ്രദേശങ്ങളിലും ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലെ സ്ഥിതി വളരെ മോശമായി.

വെള്ളക്കെട്ട് കാരണം പല തൊഴിലിടങ്ങളും പ്രതിസന്ധി നേരിടുന്ന കാഴ്ചകൾ ആണ് കാണാൻ കഴിയുന്നത്.

കെകെ നഗറിലെ ഇഎസ്ഐ ഹോസ്പിറ്റലിലും വെള്ളം കേറി. ഹോസ്പിറ്റലിലെ താഴ്ന്ന ബ്ലോക്കുകൾ ആണ് വെള്ളത്തിന്റെ അടിയിൽ ആയത്. 

കോവിഡ് വാർഡ് അടക്കമുള്ള വാർഡുകൾ സൂരക്ഷിതമാണെന്നും ഹോസ്പിറ്റൽ തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply