മിസ്സ് കേരള അപകട മരണത്തിൽ ഡ്രൈവറുടെ മൊഴി പോലീസിന് ലഭിച്ചു


0

മുൻ മിസ്സ് കേരള വിജയികൾ സഞ്ചരിച്ച കാർ അപകടമുണ്ടാവാൻ കാരണം ഓഡി കാർ പിൻതുടർന്നതിനാലാണെന്ന് കാർ ഡ്രൈവർ അബ്ദു റഹ്മാൻ പോലീസിന് മൊഴി നൽകി.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്ദു റഹ്മാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ പാലാരിവട്ടം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്.

ഓഡി കാർ പിൻതുടരുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടു വാഹനവും മത്സരയോട്ടം നടത്തിയത് ആണോയെന്നും പോലീസിന് സംശയമുണ്ട്.

അപകടം നടന്ന് നിമിഷങ്ങൾക്കകം ഓഡി കാർ സംഭവ സ്ഥലത്ത് തിരിച്ചെത്തി. കാറിൽ നിന്ന് സുഹൃത്ത് പുറത്തിറങ്ങുന്നത് ദൃശ്യങ്ങളും കിട്ടി. അത് ആരാണെന്നും അയാളെ ചോദ്യം ചെയ്തു കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കുക ആണ്.

ഹോട്ടലിൽ രണ്ടു തവണ പോലീസ് പരിശോധന നടത്തി എങ്കിലും ഡീജെ പാർട്ടിയുടെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചില്ല.

അപകടം നടന്നതിന് അടുത്ത ദിവസം സി.സി.ടി.വി ദൃശ്യം മാറ്റിയതെന്നാണ് സൂചന. 

Leave a Reply