മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. മോഫിയായുടെ മാതാപിതാക്കൾ ഭർതൃവീട്ടുകാർക്കെതിരെ നൽകിയ മൊഴി ശരി വെക്കുന്ന വിധമാണ് റിപ്പോർട്ട്.
ഭർതൃവീട്ടുകാരിൽ നിന്നും ഭർത്താവിൽ നിന്നും ക്രൂരമായ പീഡനം മോഫിയ ഏറ്റിരുന്നു. ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നു പലപ്പോഴും മോഫിയായെ ശാരീരികമായി മുറിവേൽപ്പിച്ചിരുന്നു.
മോഫിയാക്ക് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തീർക്കാൻ ഭർതൃവീട്ടുകാർ ശ്രമിച്ചിരുന്നു. 40 ലക്ഷം രൂപ സ്ത്രീ ധനം സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടു, അത് നൽകാത്തതിനാൽ പീഡനം തുടർന്നു.
വേലക്കാരിയെ പോലെ ജോലി ചെയ്യിച്ചു, ശാരീരികവും മാനസികവുമായി ഉപദ്രവിച്ചു. വിവാഹമോചിതനായി വേറെ വിവാഹം കഴിക്കും എന്ന് ഭീഷണി പെടുത്തിയിരുന്നു അത് മൂലം ഉണ്ടായ മനസ്സിക സമർദ്ദം ആണ് മോഫിയായേ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.
മോഫിയായുടെ മരണത്തിന് ഉത്തരവാദികളെ സംരക്ഷിക്കുന്ന നടപടിയൊന്നും സ്വീകരിക്കില്ല എന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. സി.ഐ. സിഎൽ സുധീറിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
It’s very sad to read Mofia’s story! How unlucky the women are! Well shared.