ഊട്ടിക്ക് സമീപം കുനൂരിൽ വനത്തിനുള്ളിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് പൂർണമായി കത്തി നശിച്ചു.

സംയുക്ത സേന മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരായിരുന്നു ഒന്നു ഹെലികോപ്റ്റർ ഉണ്ടായിരുന്നത്. അദ്ദേഹത്തിൻറെ ഭാര്യയും ഇതിൽ ഉണ്ടായിരുന്നു. പൂർണമായി കത്തിനശിച്ച ഹെലികോപ്റ്ററിലെ ആളുകളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്.
ആദ്യമെത്തിയത് സമീപവാസികൾ ആയിരുന്നു അവർ മൂന്നുപേരെ അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ എത്തിച്ചു 80% പൊള്ളലേറ്റതിനാൽ ആൾക്കാരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

ഇതുവരെ കണ്ടെത്തിയത് നാല് പേർ മരിച്ചു 3 പേർ അത്യാസന്നനിലയിൽ ഹോസ്പിറ്റലിലാണ്. പ്രതികൂലമായ കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ട് ചെയ്യുന്നു.റഷ്യൻ നിർമ്മിത എംഐ 17V5 ഹെലികോപ്റ്റർ ആണ് അപകടത്തിൽപെട്ടത്.
സംഭവസ്ഥലത്തേക്ക് പ്രധാനമന്ത്രി ഉൾപ്പെടെ നിമിഷങ്ങൾക്കകം എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.
English Summary : A helicopter carrying a joint chiefs of staff crashed in Ooty