
“ മതിയായ സമയം പോലും അനുവദിക്കാതെ ആരുടെയോ സ്വകാര്യ ലാഭത്തിനുവേണ്ടിയുള്ള പന്തമായി വിദ്യാഭ്യാസത്തെ മാറ്റെരുതെ സാർ, ഞങ്ങൾക്ക് സ്വപ്നം കാണാൻ ഉണ്ട് ! ഈ ലോകത്ത് ഞങ്ങളുടെതെന്ന് വിളിക്കാനുതകുന്ന എന്തെങ്കിലും മാറ്റി വെക്കണം !”
കൊല്ലം – തേവള്ളി ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനി ഹരിപ്രിയ സി വിദ്യാഭ്യാസമന്ത്രിക്ക് എഴുതിയ കത്താണിത്.
ഈ കത്തിൽ ഉൾക്കൊണ്ടിരിക്കുന്നത് മാർച്ച് 2022 പ്ലസ് ടു എക്സാം എഴുതാൻ പോകുന്ന ഒരു വിദ്യാർഥിനിയുടെ ആശങ്കകളും ആകുലതകളും. കത്തിൽ ഹരിപ്രിയ എന്ന പേരിനേക്കാൾ 2022 മാർച്ചിലെ പരീക്ഷയുടെ ഇരകളാകാൻ വിധിക്കപ്പെട്ട ഒരാൾ എന്നൊരു പേരാണ് നൽകിയിരിക്കുന്നത്.
എട്ടാം ക്ലാസിൽ നിന്ന് നേരെ പത്താം ക്ലാസിലേക്ക് ഇനി എങ്ങനെയാണ് എക്സാം എഴുതുന്നത് എന്ന് ചോദിക്കുന്ന കൊച്ചനുജത്തി മാരുടെയും അനുജൻ മാരുടെയും മുന്നിൽ ഞങ്ങളും നിസ്സഹായരാണ് എന്ന് മാത്രം പറയാനാണ് സാധിക്കുന്നത്. വിക്ടേഴ്സ് ചാനലിലൂടെ നൽകിയ ക്ലാസ്സ് എത്രമാത്രം ഫലവത്തായി എന്നത് യൂട്യൂബ് ചാനലിൽ വ്യൂസ് വഴി മനസ്സിലാക്കാൻ സാധിക്കും എന്നും കുട്ടി പറയുന്നു.
പഠനത്തെ ഫോക്കസ് ഏരിയ എന്നും നോൺ ഫോക്കസ് ഏരിയ എന്നും തിരിച്ചു. നോൺ ഫോക്കസ് ഏരിയ പഠിക്കാത്ത ഒരു വിദ്യാർത്ഥി എത്രമാത്രം മാർക്ക് സ്കോർ ചെയ്യാൻ എക്സാമിന് സാധിക്കും. എന്നാൽ പ്രശ്നം ഇവിടെയും അല്ല ഫോക്കസ് ഏരിയ പോലും പഠിച്ചു തീർക്കാനായി സാധിക്കാത്ത വിദ്യാലയങ്ങൾ ഇനിയുമുണ്ട്.
ഇങ്ങനെയൊക്കെ പഠിപ്പിച്ചിട്ട് ഇടുന്ന എക്സാം പാറ്റേൺ ഞങ്ങളെ ചക്രശ്വാസം വലിക്കുന്ന തരത്തിലായിരിക്കരുതെ എന്നും കുട്ടി കത്തിൽ പറയുന്നു.

വളരെ നീളത്തിൽ കാര്യങ്ങൾ വിശദമായി എഴുതിയ ഒരു കത്താണ് ആര്യ വിദ്യാഭ്യാസമന്ത്രിക്ക് അയച്ചത്. കൊല്ലം വിദ്യാലയത്തിലെ ഏറ്റവും മികച്ച മാർക്ക് നേടി ഈ കൊല്ലം വിജയിക്കേണ്ട ഒരു വിദ്യാർഥിനിയാണ് ഹരിപ്രിയ. എന്നാൽ ആ കുട്ടിയുടെ ഇന്നത്തെ വിദ്യാഭ്യാസ രീതിയാണ് കത്തിൽ പറയുന്നത്. ഇത് ആര്യയുടെ മാത്രം വാക്കുകളല്ല. കൊറോണക്കാലത്തെ എക്സാം എഴുതുന്ന എല്ലാ വിദ്യാർത്ഥികളുടെയും സ്വരമാണ് ഹരിപ്രിയ.