വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് തോട്ടം മേഖലകൾ.
പല തോട്ടം മേഖലയിലും എക്കാലത്തേയും ശാപമാണ് വന്യമൃഗ ആക്രമണങ്ങൾ.. കഴിഞ്ഞദിവസം TR and T estate മണിക്കൽ കുപ്പക്കയ० എന്നിവയുടെ ഭാഗമായ ചെന്നാപ്പാറമുകൾ എന്ന സ്ഥലത്ത് വന്യമൃഗ ശല്യം രൂക്ഷമായി.
കൂട്ടമായി ഇറങ്ങുന്ന കാട്ടാനകളുടെ ശല്യം ഒഴിയുന്നതിന് മുമ്പേ രാജവെമ്പാലയും പുലിയും തോട്ടം മേഖലയിൽ ഭീതി പരത്തി.. രാജവെമ്പാലയെ പിടിക്കുവാൻ ആയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല.

ശബരിമല വനാതിർത്തി കളോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ നിരവധി വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുത് പതിവാണ്.