പത്തനംതിട്ട,കൊല്ലം,ഇടുക്കി,കോട്ടയം എന്നീ നാല് ജില്ലകൾ ആണ് ഇപ്പോൾ സീ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് തിരുവനന്തപുരം മാത്രമായിരുന്നു സി കാറ്റഗറിയിൽ ഉണ്ടായിരുന്നത്.
ഇനിയും ജില്ലയിൽ അതീവ ജാഗ്രത യായിരിക്കും. ജിംനേഷ്യം, തീയറ്റർ, നീന്തൽ ക്ലാസുകൾ മുതലായവ അടയ്ക്കണം. കോളേജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രം നേരിട്ട് നടക്കും.
ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതിൽ മൊത്തം കേസിൽ 25% കോവിഡ് രോഗികൾ ആണ്.

ആരാധനാലയങ്ങളിൽ ഇതിൽ പ്രവേശനം പാടില്ല പൊതുപരിപാടികൾ നിർത്തലാക്കണം. കൂടുതലും ഓൺലൈൻ വഴി മാത്രം ചടങ്ങുകൾ. ഇന്ന് ചേർന്ന കോവിഡ അവലോകന യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം സംസ്ഥാന സർക്കാർ എടുത്തിരിക്കുന്നത്.
ഫെബ്രുവരി ആറു വരെ സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ അമ്പതിനായിരത്തിലധികം ആയിരിക്കും എന്നാണ് ഇപ്പോൾ റിപ്പോർട്ട്. രോഗവ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ഇപ്പോൾ ഇങ്ങനെയൊരു കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.